ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിലേക്ക്
മേപ്പയ്യൂര്‍: ജൂലായ് 20-ന് നടക്കുന്ന വിളയാട്ടൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിലേക്ക്. കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിംലീഗ് അനുഭാവികള്‍ ഉള്‍പ്പെടുന്ന ക്ഷീരകര്‍ഷക സഹകരണ മുന്നണി, സി.പി.എം, ജനതാദള്‍ (യു) എന്നിവരാണ് മത്സര രംഗത്തുള്ളത്.
പത്തുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ തുടക്കം മുതല്‍ വിവിധ കക്ഷി നേതാക്കള്‍ സമവായത്തിലൂടെ ഭരണസമിതിയെ തീരുമാനിക്കുകയായിരുന്നു പതിവ്. ഗ്രാമീണ ക്ഷീരസംഘത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.




