ക്ഷയരോഗ ബോധവത്കരണ പരിപാടികള്‍ നടന്നു

കോഴിക്കോട്: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ വിവിധ ക്ഷയരോഗ ബോധവത്കരണ പരിപാടികള്‍ നടന്നു. ജില്ലാ തല പരിപാടികളുടെ ഉദ്ഘാടനം രാവിലെ കോഴിക്കോട് കടപ്പുറം ഓപ്പണ്‍ സ്റ്റേജില്‍ ക്ഷയ രോഗദിന സന്ദേശം ഉള്‍ക്കൊള്ളുന്ന പട്ടങ്ങളും ബലൂണുകളും പറത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.എന്‍ രവികുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം. ടി.ജനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. പി.പി പ്രമോദ് കുമാര്‍ ബീച്ച് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ് , കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ് ഗോപകുമാര്‍, അക്ഷയ് പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍ ലിജോ തോമസ്, സ്റ്റേറ്റ് ടി.ബി. അസോസിയേഷന്‍ ഭാരവാഹിയായ എം .രാജന്‍ , എം.കെ രവി വര്‍മ്മ രാജ, ടി.ബി. ഫോറം ഭാരവാഹികളായ, കെ ഷാജില്‍, സാഷ , റോട്ടറി കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി പ്രതിനിധികളായ കായക്കല്‍ അഷ്റഫ് ,ഗുലാം ഹുസൈന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ജില്ലയിലെ വിവിധ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജില്ലാ ടി.ബി. അസോസിയേഷന്‍, ജില്ലാ ടി.ബി. ഫോറം, റോട്ടറി കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി തുടങ്ങിയ സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ഷയ രോഗ സന്ദേശ റാലി നടത്തി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിസരത്തു നിന്നാരംഭിച്ച റാലി വാദ്യ മേളങ്ങളോടു കൂടി ഓപ്പണ്‍ സ്റ്റേജ് പരിസരത്തു സമാപിച്ചു.

ഐ. എം. എ ഹാളില്‍ നടന്ന പൊതുസമ്മേളനം ഐ. എം. എ പ്രസിഡന്റ് ഡോ. പി.എന്‍. അജിത ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എന്‍. രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. പി.പി പ്രമോദ് കുമാര്‍ സംസാരിച്ചു. ആര്‍. എന്‍. ടി.സി.പ്പി. സ്റ്റേറ്റ് ടാസ്ക്ക് ഫോഴ്സ് ചെയര്‍മാന്‍ ഡോ. ടി.പി. രാജഗോപാല്‍ സന്ദേശം നല്‍കി.

ഈ വര്‍ഷത്തെ ടി.ബി സ്റ്റാമ്പിന്റെ പ്രകാശനം ഐ. എം. എ പ്രസിഡന്റ് ഡോ. പി.എന്‍. അജിത കാലിക്കറ്റ് ചെസ്റ്റ് ക്ലബ്ബ് പ്രസിഡന്റ് ഡോ. അജിത് ഭാസ്കറിന് നല്‍കി നിര്‍വഹിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ചെസ്റ്റ് ഡിസീസസ് മുന്‍ സൂപ്രണ്ട് ഡോ.അബ്ദുള്‍ ഖാദര്‍, ടി.ബി. ഫോറം ഭാരവാഹികളായ പി.കെ. ബാബുരാജ്, റോട്ടറി കാലിക്കറ്റ് സ്മാര്‍ട്ട് സിറ്റി പ്രസിഡന്റ് ഇലക്‌ട് ശ്രീരാജ് കോലേരി, ഗവ. മോഡല്‍ എച്ച്.എസ് പി.ടി.എ പ്രസിഡന്റ് ഷെയ്ഖ് ഷഫറുദ്ദീന്‍, ജില്ലാ ടി.ബി.ഫോറം സെക്രട്ടറി ശശികുമാര്‍ ചേളന്നൂര്‍ , ടെക്നിക്കല്‍ അസിസ്റ്റന്റ് പബ്ലിക്ക് ഹെല്‍ത്ത് കെ.ടി.മോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്ഷയരോഗ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിം ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഐ.എം.എ ഹാളില്‍ പ്രദര്‍ശിപ്പിച്ചു. ഇന്നും നാളെയും മനോരഞ്ജന്‍ ആര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്ഷയരോഗ സന്ദേശമുള്‍ക്കൊള്ളുന്ന തെരുവു നാടകം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
