കോതമംഗലം GLP സ്കൂളിന്റെ പുതിയ ക്ലാസ്സ് റൂം കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോതമംഗലം ഗവ. എല്‍.പി. സ്കൂളില്‍ എസ്.എസ്.എ.ഫണ്ട് ഉപയോഗിച്ച് ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചു. കെ.ദാസന് എം.എല്‍.എ ക്ലാസ്സ് മുറികളുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് അദ്ധ്യക്ഷത വഹിച്ചു.
എസ്.എസ്.എ. ജില്ലാ പ്രൊജകട് ഓഫീസര്‍ എം. ജയകൃഷ്ണന്, പന്തലായനി ബി.പി.ഒ. എം. ജി. ബല്‍രാജ്, പി. ടി. എ. പ്രസിഡണ്ട് എ. കെ. സുരേഷ് ബാബു, വി. സുചീന്ദ്രന്, ഗിരിജ, കെ. കെ. നാരായണന്, കെ. മായന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ. ഷിജു സ്വാഗതവും പ്രധാനാധ്യാപിക ടി. കെ. ഇന്ദിര നന്ദിയും പറഞ്ഞു.
