ക്രിക്കറ്റ് താരം രോഹിത് ശര്‍മ വിവാഹിതനായി

മുംബൈ> ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗം രോഹിത് ശര്‍മ വിവാഹിതനായി. മാനേജറും കാമുകിയുമായിരുന്ന റിതിക സജ്ദെനെയാണ് രോഹിത് വിവാഹം കഴിച്ചത്. ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിവാഹ സത്കാരത്തില്‍ ക്രിക്കറ്റിലെയും ബോളിവുഡിലെയും രാഷ്ട്രീയത്തിലെയും പ്രമുഖര്‍ പങ്കെടുത്തു. സച്ചിന് തെണ്ടുല്‍ക്കര്‍ ഭാര്യ അഞ്ജലി, ഹര്ഭജന് സിംഗ് ഭാര്യ ഗീത, യുവ്രാജ്, റെയ്ന, ഉമേഷ് യാദവ്, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ തുടങ്ങി ക്രിക്കറ്റ് ലോകത്തിലെ അടുത്ത സുഹൃത്തുക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. ഐപിഎലില്‍ രോഹിതിന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് ഉടമ മുകേഷ് അംബാനി ഭാര്യ നിത എന്നിവരും ചടങ്ങിനെത്തി.
