KOYILANDY DIARY.COM

The Perfect News Portal

ക്രമസമാധാനം കാത്ത കൊയിലാണ്ടി പോലീസിനും മറ്റ് വകുപ്പുകൾക്കും അഭിനന്ദനം

കൊയിലാണ്ടി: മലബാറിലെ പ്രധാന ക്ഷേത്ര ഉത്സവങ്ങളിലൊന്നായ കൊല്ലം പിഷാരികാവി ക്ഷേത്ര മഹോത്സവ ദിനങ്ങളില് പോലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ നടത്തിയ സേവനം മാതൃകാപരമെന്ന് വിലയിരുത്തൽ, പോലീസ് റവന്യൂ വിഭാഗങ്ങൾ ഉത്സവം തുടങ്ങുന്നിതിന്റെ മുമ്പ് തന്നെ ദിവസങ്ങളോളം കനത്ത ജാഗ്രതയിലായിരുന്നു.  ക്രമസമാധന പ്രശ്നങ്ങളും, ഗതാഗത നിയന്ത്രണങ്ങളിലും, സി.ഐ. എൻ. സുനിൽകുമാറിൻ്റ നേതൃത്വത്തിൽ അഭിനന്ദനാർഹമായ നടപടിയാണ് സ്വീകരിച്ചിരുന്നത്. ദീർഘദൂര യാത്രകാർക്ക് ഇത് ഏറെ ഗുണകരമായി. സുഗമമായി. ഗതാഗത ക്രമീകരണമുണ്ടാവുമെന്ന് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് പോലീസ് മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

എന്നാൽ ചില ഇടറോഡുകളിൽ മാത്രം ചില പ്രയാസങ്ങള് ഉണ്ടായെങ്കിലും അതാത് പ്രദേശത്തെ നാട്ടുകാർ തന്നെ നിയന്ത്രിച്ചതോടെ ഇതിന് പരിഹാരമാകുകയും ചെയ്തു. പതിനായിരങ്ങൾ എത്തിച്ചേരുന്ന പിഷാരികാവിലെ ക്രമസമാധാന ചുമതല വടകര ഡി.വൈ.എസ്.പി. അബ്ദുൾ ഷെരീഫിനായിരുന്നു. വനിതാ പോലീസ്, മഫ്ടി പോലീസ്, പിങ്ക് പോലീസ്, കൂടാതെ, വാച്ച് ടവർ, സി.സി.ടി.വി. എന്നിവ സ്ഥാപിച്ച് പഴുതടച്ച സംവിധാനങ്ങളിലൂടെയാണ് ഇത് സാധിച്ചത്.

അത് പോലെ റവന്യൂ വിഭാഗം തഹസിൽദാർ സി.പി. മണിയുടെ നേതൃത്വത്തിൽ വലിയൊരു ടീം തന്നെ രംഗത്തുണ്ടായിരുന്നു. ഗതാഗത നിയന്ത്രണ ചുമതല ട്രാഫിക് എസ്.ഐ. വി.എം. ശശിധരനായിരുന്നു. റൂറൽ എസ്.പി. ഡോ.എ. ശ്രീനിവാസൻ കൊയിലാണ്ടിയിൽ ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തി നിർദേശങ്ങൾ നൽകിയിരുന്നു. മദ്യശാലകൾ അടച്ചിട്ടും, സംശയമുള്ള ഇടങ്ങളിൽ എക്‌സൈസ് ഉൾപ്പെടെയുള്ള സംഘം നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ഇത് മദ്യപന്മാരെ വലിയൊരളവ്‌വരെ നിയന്ത്രിക്കുവാൻ സാധിച്ചിട്ടുണ്ട്. യാതൊരു അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ഉൽസവം ഭംഗിയായി കലാശിച്ചതിന് നിരവധി പേരാണ് പോലീസ് സേനയ്ക്കാണ് അഭിനന്ദനങ്ങൾ ചൊരിയുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *