കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി

കല്‍പ്പറ്റ: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ മൈതാനിയില്‍ രാഹുല്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങി.
പതിനൊന്നരയോടെ വയനാട് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. സഹോദരി പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിക്കുക. ഇതിനുശേഷം രാഹുലും പ്രിയങ്കയും റോഡ് ഷോയില്‍ പങ്കെടുക്കും.

