കോൺഗ്രസ്സ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വിലക്കയറ്റത്തിനും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെ
പ്രതിഷേധം രേഖപ്പെടുത്തി വനിതാ ദിനത്തിൽ കോൺഗ്രസ്സ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി.ഭാസ്കരൻ ഉൽഘാടനം ചെയ്തു. അഡ്വ.എം. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി .ടി . സുരേന്ദ്രൻ, വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ ,നടേരി ഭാസ്കരൻ, അഡ്വ.കെ. വിജയൻ, കെ.സരോജിനി, പി.പി. നാണി, നിതിൻ നടേരി തുടങ്ങിയവർ സംസാരിച്ചു.
