കോൺഗ്രസ്സ് (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു

കോൺഗ്രസ്സ് (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു.. ജില്ലാ പ്രസിഡണ്ടിന്റെ വ്യാജ ഒപ്പും ജില്ലാ കമ്മിറ്റിയുടെ വ്യാജ മിനുട്സ്, ലറ്റർ ഹെഡ് എന്നിവ ഉണ്ടാക്കി സഹകരണ ബാങ്കിൽ നിന്നും വ്യാജ അക്കൗണ്ട് എടുത്ത് പണമിടപാട് നടത്തിയ ജില്ലാ സെക്രട്ടറി സി. പി ഹമീദിനെതിരെ കൊടുത്ത പരാതിയിൽ കസബ പോലീസ് കേസെടുത്തിട്ടും, പ്രതിയായ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ഇയാളെ സംരക്ഷിക്കാൻ വേണ്ടി പാർട്ടിയുടെ ജില്ലാ കമ്മിറ്റി പിരിച്ചു വിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ച സംസ്ഥാന കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് – എസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിടാനും കോൺഗ്രസ്സ് (എസ്) ബന്ധം ഉപേക്ഷിക്കാനും ബ്ലോക്ക് കമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഗുരുതരമായ നിരവധി ആരോപണങ്ങൾ ഈ വ്യക്തിക്കെതിരെ ഉയർന്ന് വന്നിട്ടും ഇയാളെ സംരക്ഷിക്കുന്ന നടപടിയാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഉണ്ടായത് യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് എ. വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് – എസ് മുൻ ജില്ലാ പ്രസിഡന്റ് സി സത്യചന്ദ്രൻ ജില്ലാ ജില്ലാസെക്രട്ടറിമാരായ സി. രാമകൃഷ്ണൻ മാസ്റ്റർ, പി കെ. ബാലകൃഷ്ണ കിടാവ്, യൂത്ത് കോൺഗ്രസ്സ് – എസ് ജില്ലാ ജന: സെക്രട്ടറി പി. വി. സജിത്ത് ബ്ലോക്ക് ഭാരവാഹികളായ പി.വി. വിജയൻ, സി കെ. അശോകൻ, പി.വി അശോകൻ, മൂഴിക്കൽ ചന്ദ്രൻ, എ. വത്സരാജ്, എം പി രാഘവൻ, ചെറിയാവി രാജൻ മണ്ഡലം പ്രസിഡണ്ടുമാരായ എസ്. വി. റഹ്മത്തുള്ള, എൻ. പി. രവീന്ദ്രൻ, കെ.വി. നാണു, പി .എം .മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.


