കോവിഡ് കാലത്ത് ദുരിതത്തിലായ കലാകാരന്മാർക്ക് സഹായധനം കൈമാറി

കൊയിലാണ്ടി: കോവിഡ് കാലത്ത് ദുരിതത്തിലായ കലാകാരന്മാർക്ക് സഹായധനം കൈമാറി. കോവി ഡ് എന്ന മഹാമാരി കേരളത്തിലെ കലാകാരന്മാരെ ദുരിതക്കയത്തിൽ ആക്കിയപ്പോൾ അതിലും പ്രയാസകരമായി ശരീരത്തിൻ്റെ ഒരു ഭാഗം തളർന്ന് രണ്ടു വർഷത്തോളം ചികിത്സയിൽ കഴിയുന്ന മലബാറിലെ പ്രശസ്ത തെയ്യം കലാകാരൻ തിരുവള്ളൂർ അനിൽ കുമാറിനും, താളവാദ്യ രംഗത്ത് ഇലത്താളത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇപ്പോൾ ജീവിത പ്രയാസങ്ങളോടും ശാരീരിക അവശതകളോടും കഴിയുന്ന കണാരൻ പൊയിൽകാവിനുമാണ് (ഇലത്താളം കണാരൻ) കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി കൊയിലാണ്ടി മേഖല സമാഹരിച്ച സഹായധനം കൈമാറിയത്.

സമുദായത്തിലെ പ്രയാസമനുഭവിക്കുന്നവർക്ക് താങ്ങായി ഇതിനകം നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി രജീഷ് ഒ ള്ളൂർ പറഞ്ഞു പ്രസിഡണ്ട് സുനി എളാട്ടേരി വൈസ് പ്രസിഡണ്ട് ദിനേശൻ കൊല്ലം സുലോചന കരുണൻ ശ്രീധരൻ സുധാകരൻ ശ്രീജിത്ത് ഷീബ മനോജ് രക്ഷാധികാരി ദിവാകരൻ നെടുംപൊയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


