കോവിഡ് കാലത്തെ വാടക ഇളവുകൾ അനുവദിക്കണം: മർച്ചൻ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി: കോവിഡ് കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച 3 മാസത്തെ വാടകയും. കണ്ടൈൻമെൻറ് സോണിലെ മുൻസിപ്പൽ ബിൽഡിങ്ങിലെയും മറ്റു സർക്കാർ കെട്ടിടങ്ങളിലെയും ഒരുമാസത്തെ വാടകയും വിട്ടു നല്കണമെന്നും, 2020 മാർച്ച് ഒന്ന് മുതൽ മുൻസിപാലിറ്റികളിൽ വർദ്ധിപ്പിച്ച ഇരുപത് ശതമാനം വാടക കോവിഡിൻ്റെ സാഹചര്യത്തിൽ നിർത്തി വേക്കണമെന്ന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

വാടക ഇനത്തിൽ ഗവർമെൻറ് ഇതര സ്ഥാപനങ്ങൾ ചെയ്ത കീഴ്വഴക്കം അനുസരിച്ച് ഈ സാഹചര്യത്തിൽ അൻപത് ശതമാനം വാടക കുറച്ചു നൽകണമെന്നും നേതാക്കൾ പറഞ്ഞു. അസോസിയേഷൻ നേതൃത്വത്തിൽ എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ, മുസിപ്പൽ സെക്രട്ടറി എന്നിവർക്കാണ് നിവേദനം കൈമാറിയത്. മർച്ചൻ്റ്സ് അസോസിയേഷൻ നേതാക്കളായ അസീസ് ക്ലോബൽ, യൂ. കെ അസീസ്. വി കെ ഹമീദ് എന്നിവർ ചേർന്ന് നിവേദനം കൈമാറി.


