കോഴിക്കോട് മെഡിക്കൽ കോളജിൽ രക്ത ദാതാക്കളെ എത്തിച്ച് ബി.ഡി.കെ
വടകര : എയ്ഡ്സ് ദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രക്ത ദാതാക്കളെ എത്തിച്ച് ബി.ഡി.കെ. ബ്ലഡ് ഡോണേർസ് കേരള വടകരയുടെ നേതൃത്വത്തിലാണ് ബസിൽ എത്തിച്ചത്. ബസ് സി.കെ നാണു എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. കോടിയേരി മലബാർ കാൻസർ സെൻററിലും വടകര ഗവ. ആശുപത്രിയിലും ബി.ഡി.കെ വടകരയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പുകൾ നടത്തി.
ബി.ഡി.കെ വടകര താലൂക്ക് കമ്മിറ്റി ഭാരവാഹികളും കോ-ഓർഡിനേറ്റർമാരുമായ അൻസാർ ചേരാപുരം, വത്സരാജ് മണലാട്ട്, ബിജീഷ് ഒഞ്ചിയം, ഹസ്സൻ തോടന്നൂർ, മുദസ്സിർ, മുനീബ്, അമൽ എടച്ചേരി, ഫാഹിസ്, സനൂപ് എന്നിവർ നേതൃത്വം നൽകി.

