കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി, മെഡിക്കല്‍ പി ജി വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന്
കോഴിക്കോട്: സ്റ്റൈപ്പന്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി, മെഡിക്കല്‍ പി ജി വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം നടത്തും. 200 ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളും 600 പി ജി വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കും. കാഷ്വാല്‍റ്റിയെയും ഐ.സി.യു.വിനെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ നടത്തിയ സൂചനാ സമരത്തെ തുടര്‍ന്ന് ഈ മാസം 18നകം സ്റ്റൈപ്പന്റ് നല്‍കുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തിനിറങ്ങുന്നത്.
