കോഴിക്കോട് നഗരത്തില്‍ വീട്ടുകാരെ മയക്കി കിടത്തി കവര്‍ച്ച

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഡോക്ടറെയും കുടുംബാംഗങ്ങളെയും മയക്കി കിടത്തി 50 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും മൂന്നു ലക്ഷം രൂപയും മോഷ്ടാക്കള്‍ തട്ടിയെടുത്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന് വിഭാഗം തലവന്‍ ഡോ.എന്‍.ജെ തുളസീധരന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. മലാപ്പറമ്ബ് ദേശോദ്ധാരിണിക്രോസ് റോഡിലുള്ള മരതകം എന്ന വീട്ടിലായിരുന്നു വീട്ടുകാരെ മയക്കി കവര്‍ച്ച നടന്നത്.
ഡോക്ടറും ഭാര്യയും മകളും രാവിലെ ഉണര്ന്നപ്പൊഴാണു മോഷണ വിവരം അറിഞ്ഞതു തന്നെ. മകളുടെ വിവാഹാവശ്യത്തിനായി അലമാരയില്‍ വച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. വീടിന്റെ പിറകുവശത്തെ വാതില്‍ പൊളിച്ചാണു മോഷ്ടാക്കള്‍ അകത്തുകണ്ടന്നത്. സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തില്‍ ചേവായൂര്‍ സി.ഐ പി.കെ.സന്തോഷും സംഘവുമാണു കേസ് അന്വേഷിക്കുന്നത്.

