കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരമാകുന്നു

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരമാകുന്നു. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഓടകളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പകര്‍ച്ച വ്യാധികള്‍ വ്യാപകമായതോടെയാണ് ശുചീകരണ പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
മഴക്കാലം ആരംഭിച്ചതോടെ നഗരത്തിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് പതിവ് കാഴ്ചയാണ്. ചെറിയ മഴയൊന്നു പെയ്താല്‍ നഗരം മാലിന്യം നിറഞ്ഞ വെള്ളക്കെട്ടില്‍ അകപ്പെടും. ഇതിലൂടെയുള്ള യാത്ര ദുരിതമായതോടെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമാക്കി.

ഓടകളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കോര്‍പ്പറേഷന്‍ കരാര്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തി. ലോഡ് കണക്കിന് മാലിന്യങ്ങളാണ് ഓടയില്‍ നിന്നും പുറത്തെടുത്തത്. യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.

