കോഴിക്കോട് ഗ്രൂപ്പ്‌യോഗം റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കോൺഗ്രസുകാർ മർദ്ദിച്ചു

കോഴിക്കോട്: ഗ്രൂപ്പ്‌യോഗം റിപ്പോർട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകരെ കോൺഗ്രസുകാർ മർദ്ദിച്ചു കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എം എൽ എ വിളിച്ച ഗ്രൂപ്പ് യോഗത്തിനിടെയാണ് മർദനം. മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആർ. രാജേഷ്, കൈരളി ടി വിയിലെ മേഘ എന്നിവരെ തടഞ്ഞുവെച്ചു.

എ വിഭാഗത്തിലെ ഒരു പക്ഷത്തെ സംഘടിപ്പിച്ച് സിദ്ദിഖാണ് ഗ്രൂപ്പ് യോഗം വിളിച്ചത്. കെ സി അബുവടക്കമുള്ള പ്രമുഖരെ ഒഴിവാക്കിയായിരുന്നു രഹസ്യയോഗം. കല്ലായി റോഡിലെ ഹോട്ടലിലെ യോഗ ദൃശ്യം പകർത്താനെത്തിയവരെ പ്രകോപനമില്ലാതെ മർദ്ദിക്കുകയായിരുന്നു. ടി സിദ്ദിഖ് കെ സുധാകരൻ പക്ഷത്തേക്ക് കൂറു മാറിയതിനെ തുടർന്ന് ജില്ലയിലെ എഗ്രൂപ്പിൽ വിള്ളൽ വീണിരുന്നു.


