കോഴിക്കോട് എലിപ്പനി പടരുന്നു: രണ്ടാഴ്ച്ചയ്ക്കിടെ മൂന്ന് മരണം
കോഴിക്കോട്: ജില്ലയില്‍ എലിപ്പനി പടരുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥരീകരിച്ച 28 പേരില്‍ മൂന്ന് പേര്‍ മരിച്ചു. താല്‍ക്കാലിക ആശുപത്രികള്‍ ക്രമീകരിച്ച് പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
പ്രളയജലം ഇറങ്ങിയ ശേഷമാണ് കോഴിക്കോട് ജില്ലയില്‍ എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ചയ്ക്കിടെ 64 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ക്കും എലിപ്പനി പിടിപെട്ടു. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുക. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി എലിപ്പനി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.




