KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്​-വയനാട്​ ദേശീയപാതയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

കുന്ദമംഗലം: കോഴിക്കോട്​-വയനാട്​ ദേശീയപാതയില്‍ പതിമംഗലത്തിനടുത്ത്​ മുറിയനാലില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഓ​ട്ടോയിലുണ്ടായിരുന്ന മുസ്​ലിം ലീഗ് പ്രാദേശിക നേതാവും പൊതു പ്രവര്‍ത്തകനുമായ ഉപ്പഞ്ചേരിമ്മല്‍ ഖാദര്‍(63) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എന്‍ജിനീയറായ മകള്‍ ശബ്​ന(33) ക്ക്​ പരിക്കേറ്റിട്ടുണ്ട്​.

ഇന്ന്​ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്​ ഭാഗത്തേക്ക്​ പോവുകയായിരുന്ന ഓ​ട്ടോറിക്ഷ അതേ ദിശയില്‍ പോകുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ കീഴ്​മേല്‍ മറിഞ്ഞു. കാറിനകത്തുള്ളവര്‍ക്കും നിസാര പരിക്കുകളേറ്റിട്ടുണ്ട്​. സുഹ്‌റയാണ് ഭാര്യ, രണ്ടാമത്തെ മകള്‍ ഷഹ്‌ല.

Share news

Leave a Reply

Your email address will not be published. Required fields are marked *