KOYILANDY DIARY.COM

The Perfect News Portal

കോളേജ്‌ ക്യാംപസിൽ ബൈക്കിടിച്ചു വിദ്യാർഥിനിക്ക് പരിക്ക്‌

തിരുവനന്തപുരം : ഡിബി കോളജ് ക്യാംപസിൽ വിദ്യാർഥി ഓടിച്ച ബൈക്കിടിച്ചു പരുക്കേറ്റ വിദ്യാർഥിനി സയനയുടെ നില ഗുരുതരമായി തുടരുന്നു. കോളേജിലെ രണ്ടാംവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥി പോരുവഴി കമ്പലടി പുത്തന്‍വിള തെക്കതില്‍ സിദ്ദിഖിന്റെ ഭാര്യ സയന(19)യ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് കോളേജ് വിട്ട് മറ്റ് കുട്ടികള്‍ക്കൊപ്പം പുറത്തേക്ക് വരുമ്പോള്‍ കോളേജ് ഒന്നാം ഗേറ്റിനും സെക്യൂരിറ്റി ഗേറ്റിനും ഇടയില്‍ വച്ചാണ് അപകടം.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിപ്പിക്കുന്ന സയനയുടെതലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ട്. 48 മണിക്കൂർ നിരീക്ഷണത്തിനുശേഷം മാത്രമേ കൂടുതൽ വിവരം നൽകാനാകൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Share news