കോരപ്പുഴ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി > വെങ്ങളം പൂളാടിക്കുന്ന് ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം ബൈക്കിൽ കാറിടിച്ച് കാപ്പാട് മെഹറിൽ ഷംനോജ് (32) മരണപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. മെഡിക്കൽകോളജിലേക്കുള്ള യാത്രമധ്യേയാണ് മരണം സംഭവിച്ചത്.പിതാവ് : മമ്മദ്‌കോയ. മാതാവ് : സമീര, സഹോദരങ്ങൾ : ഷഹന, സാദിഖ് മുഹമ്മദ്.
