കോരപ്പുഴ പാലം ഇനി ഓർമ്മകളിലേക്ക്

കൊയിലാണ്ടി: ദേശീയ പാതയിലെ കോരപ്പുഴ പാലം ഇനി ഓർമ്മകളിലേക്ക്. 1938-40 കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക് ബോർഡ് നിർമ്മിച്ച പാലമാണ് പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കുന്നത്. 78 വർഷം മുമ്പ് കെ. കേളപ്പജിയാണ് പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയത്. ചെന്നൈയിലെ ഗാനൻഡങ്കർ ലി കമ്പനിയാണ് പാലം നിർമ്മാണം നടത്തിയത്. ചങ്ങാടം കടന്നുള്ള യാത്രാദുരിതം ഒഴിവാക്കാനാണ് പാലം നിർമ്മിക്കാൻ കാരണം.
ഇന്ന് രാവിലെ 8 മണിയോടെ പാലത്തിലൂടെ ഇടതടവില്ലാതെ വാഹനങ്ങളുടെ ഓട്ടം നിലച്ചു. പാലം അടച്ചു എന്ന ബോർഡും സ്ഥാപിച്ചു ബന്ധവസ്സ് ആക്കി. ജെ.സി.ബി.ഉപയോഗിച്ച് റോഡ് പൊളിച്ചു തുടങ്ങി. മലബാർ ഡിസ്ട്രിക് ബോർഡ് ആണ് കോരപ്പുഴയിൽ അഞ്ചര മീറ്റർ വീതിയിൽ പാലം നിർമ്മിച്ചത് വെറും 2,84, 600 ചിലവിലാണ്. കാലക്രമത്തിൽ വാഹനങ്ങളുടെ പെരുപ്പം കോരപ്പുഴ പാലത്തിൽ വൻ ഗതാഗത കുരുക്കിന് കാരണമായി.

പഴയപാലത്തിന്റെ അതേ സ്ഥാനത്ത് തന്നെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഏഴര മീറ്റർ വീതിയിലായിരിക്കും പുതിയ പാലം വരുക. 24.32 കോടി രൂപയുടെ ചില വഴിച്ചാണ് നിർമ്മിക്കുക. പ്രാരംഭ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. .

