കോരപ്പുഴ തീരം കയ്യേറി സ്ഥലം കൈക്കലാക്കാൻ ശ്രമിച്ച സ്വകാര്യ വ്യക്തിയുടെ ശ്രമം ഡി. വൈ. എഫ്. ഐ. തടഞ്ഞു

കൊയിലാണ്ടി : കോരപ്പുഴ തീരം കയ്യേറി സ്ഥലം കൈക്കലാക്കാൻ ശ്രമിച്ച സ്വകാര്യ വ്യക്തിയുടെ ശ്രമം ഡി. വൈ. എഫ്. ഐ. തടഞ്ഞു. കാപ്പാടൻ കൈപ്പുഴയുടെ സമീപത്ത് ഏകദേശം 50 സെന്റ് സ്ഥലമാണ് ചെളിയും മണലും ചാക്കുകളിൽ നിറച്ച് ബണ്ടുകൾ നിർമ്മിച്ച് അതിനകത്ത് മണ്ണിട്ട് നിറച്ച് വലിയതോതിലുള്ള കയ്യേറ്റമാണ് നടന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഡി. വൈ. എഫ്. ഐ. വെങ്ങളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ യുവാക്കൾ പ്രകടനമായെത്തി പ്രതിഷേധിക്കുകയും ബണ്ട് പൂർണ്ണമായും പൊളിച്ചുമാറ്റി പൂഴയുടെ തീരം പൂർവ്വ സ്ഥിതിയിലാക്കുകയും ചെയ്തു. സമരത്തിന് ഡി. വൈ. എഫ്. ഐ. ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, മേഖലാ സെക്രട്ടറി എൻ. ബിജീഷ്, എം. ലീജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

