കോതനൂരില്‍ പുള്ളിപുലിയെ ഗ്രാമീണര്‍ പിടികൂടി

കോലാര്‍: കർണ്ണാടക കോളര്‍ ജില്ലയിലെ അറബി കോതനൂരില്‍ പുള്ളിപുലിയെ ഗ്രാമീണര്‍ പിടികൂടി. പിടികൂടിയ പുള്ളിപുലിയുമായി ഗ്രാമീണര്‍ പരേഡ് നടത്തിയത് വിവാദമായിട്ടുണ്ട്.
പുലര്‍ച്ചെ നാലുമണിക്കാണ് പുലിയെ പിടികൂടിയത്. ദിവസങ്ങളോളമായി പുലി ഗ്രാമീണരുടെ ആടുകളേയും കാലികളേയും കൊന്നു തിന്ന് ഗ്രാമത്തില്‍ പരിഭ്രാന്തി പടര്‍ത്തുന്നു.

പുലിയെ കാണാന്‍ ഗ്രാമീണര്‍ ഒത്തുകൂടിയ സമയത്താണ് പോലീസ് എത്തിയത്. ഫോറസ്റ്റ് അധികൃതര്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ പുലിയെ അവര്‍ക്ക് കൈമാറി. ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നുവെന്നാണ് റിപോര്‍ട്ട്.
Advertisements

