കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിയുമായി വീണ്ടും സരിത എസ് നായര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിയുമായി വീണ്ടും സരിത എസ് നായര്‍. പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകന് ഉറപ്പുനല്‍കിയെന്ന വെളിപ്പെടുത്തലുമായിട്ടാണ് ക്രൈംബ്രാഞ്ച് സരിത പരാതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകന്റെയും യുഡിഎഫ് ഘടകകക്ഷിയിലെ പ്രമുഖ നേതാവിന്റെയും പേരുകളാണ് പരാതിയില്‍ പറയുന്നത്.
ചില പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് നേതാവിന്റെ മകന് വാക്ക് നല്കി. പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഖനനക്കേസിലും എംബിബിഎസ് പ്രവേശന അഴിമതിക്കേസിലും പ്രതിയായ ആളാണ് നേതാവിന്റെ മകനെ പരിചയപ്പെടുത്തിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിചയപ്പെടുത്താമെന്ന് ഉറപ്പുനല്‍കിയതും ഈ വ്യക്തിയാണെന്നും സരിത പരാതിയില്‍ പറയുന്നു. പരാതിയില്‍ ഒരു ഡിവൈഎസ്പിയുടെയും അമേരിക്കന്‍ വ്യവസായിയുടെയും പേരുളളതായിട്ടും വിവരങ്ങളുണ്ട്.

