കോട്ടയത്ത് ദുരൂഹസാഹചര്യത്തില്‍ ദമ്പതിമാരെ കാണാതായി

കോട്ടയം: കോട്ടയത്ത് ദുരൂഹസാഹചര്യത്തില്‍ ദമ്പതിമാരെ കാണാതായി. ചിങ്ങവനം സദനം കവലയിലെ മോനച്ചന്‍-നിഷ ദമ്പതിമാരെയാണ് കാണാതായത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ അപ്രത്യക്ഷരായത്. കാണാതാകുന്നതിന്റെ തലേദിവസം മോനച്ചനും നിഷയും തമ്മില്‍ വഴക്കുണ്ടായിരുന്നു. സംഭവ ദിവസം വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നതു മോനിച്ചന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വഴക്കു രൂക്ഷമാകുകയായിരുന്നു. പിന്നീട് ബിന്‍സി ഇരുന്ന മുറിയിലേക്കു വെട്ടുകത്തിയുമായി മോനിച്ചന്‍ കയറിപ്പോകുന്നതു കണ്ടതായി കുട്ടികള്‍ പോലീസിനു മൊഴി നല്‍കി. സംഭവത്തില്‍ ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അല്‍പ്പസമയത്തിനുശേഷം ഇയാള്‍ വീടിനു പുറത്തേക്കു പോയി. തൊട്ടു പിന്നാലെ ബിന്‍സിയും ഇറങ്ങിപ്പോയി. ഇരുവരും തിരികെ എത്താതായതോടെ മക്കള്‍ കുമരകത്തെ ബന്ധുവീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. ബന്ധുക്കള്‍ ചിങ്ങവനം എസ്.ഐ. അനൂപ് സി. നായര്‍ക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍നിന്നു ബിന്‍സിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ബിന്‍സിക്കു പരുക്കേറ്റതായി സൂചനയുണ്ട്.

എന്നാല്‍, സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല. നിഷക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് ബഹളത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ഈ ബന്ധത്തെക്കുറിച്ച് നേരത്തെ പോലീസില്‍ പരാതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

