KOYILANDY DIARY

The Perfect News Portal

കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി തജിക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങിമരിച്ചു

കോട്ടയം: കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി തജിക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങിമരിച്ചു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ചിത്രം പകർത്തുന്നതിനിടെ തടാകത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
……………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………
െെെെെെദുഷൻബേ അവിസിന താജിക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് വിദ്യാർഥിയായിരുന്നു. പഠനം പൂർത്തിയാക്കി നാട്ടിലേക്കു വരുന്നതിനു ടിക്കറ്റെടുത്തു ‌‌കാത്തിരിക്കുന്നതിനിടെയാണ് അപകടം.
പത്തനാട് തകിടിയേൽ ടി.എച്ച്.ഹാരിസ് മുഹമ്മദിന്റെ (സെക്രട്ടേറിയറ്റ് നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി) മകൻ റിയാസ് ഹാരിസ് മുഹമ്മദ് (24) ആണു മരിച്ചത്. റിയാസിന്റെ 24–ാം ജന്മദിനമായ 22ന് ആയിരുന്നു സംഭവം.