“കൊള്ള” സിനിമ ടൈറ്റിൽ ലോഞ്ചിംങ്ങ് കഴിഞ്ഞു

കൊയിലാണ്ടി: രജിഷ വിജയനെയും പ്രിയ വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞു. ഏറണാകുളം കലൂർ. ഗോകുലം സിറ്റിയിൽ നടന്ന ചടങ്ങില്‍ സംവിധായകന് സിബി മലയിലാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. കൊയിലാണ്ടി അയ്യപ്പൻ ലോട്ടറി ഉടമ കെ.വി.രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചലച്ചിത്രത്തിൻ്റെ പൂജയും ഇതൊടൊപ്പം കഴിഞ്ഞു. കോട്ടയത്തും പരിസര പ്രദേശത്തുമായി ഷൂട്ടിംഗ് തുടങ്ങി.

വിനയ് ഫോർട്ട്, പ്രിയ വാര്യർ, രജിഷ വിജയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ബോബി ആൻറ് സഞ്ജയ് ഒരുക്കിയ കഥയ്ക്ക് ജാസിം ബലാൽ’ നെൽസൺ ജോസഫ് തിരക്കഥ ഒരുക്കിയത്. എറണാകുളം ഗോകുലം സിറ്റിയിൽ നടന്ന ചടങ്ങിൽ സിനിമാ മേഖലയിലെ പ്രമുഖരായ സിയാദ് കോക്കർ, ഇന്ദ്രജിത്ത്, പൂർണ്ണിമ, പ്രിയ വാര്യർ, വിനയ് ഫോർട്ട്, ഷിബു ചക്രവർത്തി, കൃഷ്ണമൂർത്തി, അജയ് വാസുദേവൻ, മനു അശോക്, ഡോ.ജയകുമാർ, മഹേഷ് നാരായണൻ, ഷാൻ റഹ്മാൻ, ബോബൻ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.


