കൊളക്കാട് എ.യു.പി. സ്‌കൂളില്‍ അക്രമം: ഓഫീസ് അടിച്ചു തകര്‍ത്തു

അത്തോളി: എടക്കര–കൊളക്കാട് എ.യു.പി. സ്‌കൂള്‍ ഓഫീസിലും സ്റ്റാഫ്‌റൂമിലും പൂട്ടുതകര്‍ത്തുകയറി അക്രമികള്‍ കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ നശിപ്പിച്ചതായി പരാതി. സ്റ്റാഫ്‌റൂമിന്റെ ചുമര്‍ തുളച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ച് അവിടവിടെ വിള്ളലുണ്ടാക്കിയിട്ടുമുണ്ട്. മുറിയില്‍ ചോര ഇറ്റിവീണതിന്റെയും തുടച്ചതിന്റെയും അടയാളങ്ങള്‍ ഉണ്ട് . വ്യാഴാഴ്ച സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളാണ് മുറികള്‍ തുറന്നിട്ടനിലയില്‍ കണ്ടത്. വ്യാഴാഴ്ച അതിരാവിലെ സ്‌കൂള്‍ ഓഫീസിനടുത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടതായും പടക്കംപൊട്ടുന്ന ശബ്ദം കേട്ടതായും അയല്‍വാസികളില്‍ ചിലര്‍ സൂചിപ്പിച്ചിട്ടുണ്ട്. അത്തോളി എസ്.ഐ.രവീന്ദ്രന്‍ കൊമ്പിലാട്, കൊയിലാണ്ടി സി.ഐ. ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
