കൊല്ലത്ത് ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
കൊയിലാണ്ടി: ലോറിയിടിച്ച് കാൽ നടയാത്രകാരൻ മരിച്ചു കൊല്ലം താഴെ അറത്തിൽ ശ്രീനിവാസൻ ആണ് മരിച്ചത് .ഇന്നു പുലർച്ചെ 5 മണിയോടെ കൊല്ലം ആനക്കുളത്തു വെച്ചാണ് അപകടം. നിയന്ത്രണം വിട്ട ലോറി സമീപത്തെ ഇലട്രിക് പോസ്റ്റും തകർത്തു. ഫയർ റെസ്ക്യൂ സേനയും, പോലീസും ചേർന്നാണ് കുടുങ്ങി കിടന്ന ശ്രീനിവാസനെ () പുറത്തെടുത്തത്. പിഷാരികാവ് ക്ഷേത്രത്തിലെ താൽകാലിക ജീവനകാരനായിരുന്നു. ക്ഷേത്രത്തിലേക്ക് ഇളനീർ കൊണ്ടുവരുമ്പോഴായിരുന്നു അപകടം. മൃതദേഹം മോച്ചറിയിലേക്ക് മാറ്റി.

