KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് നാടൊരുങ്ങുന്നു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട ഉത്സവത്തിന് നാടൊരുങ്ങുന്നു. 27-ന് രാവിലെ കൊടിയേറ്റം. കാഴ്ചശീവേലിയ്ക്ക് ശേഷം കൊണ്ടാട്ടംപടി ക്ഷേത്രം, കുന്ന്യോറ മല ക്ഷേത്രം, പണ്ടാരക്കണ്ടി, പുളിയഞ്ചേരി, കുട്ടത്ത് കുന്ന് എന്നിവിടങ്ങളില്‍ നിന്നുള്ള വരവുകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കും.

രാത്രി സംഗീത നിശ, 28-ന് കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക, നാടകം-ജടാധരന്‍. 29-ന് കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പക, മെഗാഷോ, 30-ന് കല്‍പ്പാത്തി ബാലകൃഷ്ണന്‍, ഉദയന്‍ നമ്പൂതിരി എന്നിവരുടെ ഇരട്ടതായമ്പക, നൃത്ത പരിപാടി. 31-ന് കലാമണ്ഡലം ശിവദാസന്റെ തായമ്പക, നാടകം സത്യവാന്‍ സാവിത്രി. ഏപ്രില്‍ ഒന്നിന് ചെറിയ വിളക്ക് രാവിലെ കോമത്ത് പോക്ക്, വൈകീട്ട് പാണ്ടിമേളത്തോടുകൂടിയുളള
കാഴ്ച ശീവേലി, ഗാനമേള. രണ്ടിന് വലിയ വിളക്ക് ദിവസം രാവിലെ മന്ദമംഗലത്ത് നിന്നുള്ള ഇളനീര്‍ കുല വരവ്, മന്ദമംഗലം വസൂരി മാല വരവ്, ഉച്ചയ്ക്ക് ശേഷം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആഘോഷ വരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തും. രാത്രി ഗസല്‍സന്ധ്യ, രാത്രി സ്വര്‍ണനെറ്റിപട്ടം കെട്ടിയ പിടിയാന പുറത്ത് പ്രധാന നാന്തകം പുറത്തെഴുന്നള്ളിക്കല്‍, മൂന്നിന് കാളിയാട്ടം. അവകാശ വരവുകള്‍, വൈകീട്ട് പുറത്തെഴുന്നള്ളിക്കല്‍, കരിമരുന്നു പ്രയോഗം.