കൊല്ലം ശ്രീ പിഷാരികാവിൽ തൃക്കാർത്തിക സംഗീതോത്സവം

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാർത്തിക വിളക്കിനോടനുബന്ധിച്ച് നടത്തുന്ന തൃക്കാർത്തിക സംഗീതോത്സവം 16 മുതൽ 23 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗീത ലോകത്തെ പ്രതിഭാധനരായ സംഗീതജ്ഞർ പങ്കെടുക്കും. കേന്ദ്ര സാഹിത്യ അക്കാദമിക് ജേതാവ് കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യും.
16 ന് മധുര ഗാന ജ്യോതി മാതംഗി സത്യമൂർത്തിയുടെ സംഗീതകച്ചേരി. 17 ന് വൈകിട്ട് 6.30ന് അമ്പലപ്പുഴ വി ജയകുമാർ അവതരിപ്പിക്കുന്ന സോപാനസംഗീതം. 18 ന്. വൈകിട്ട് ചാലക്കുടി എൻ.കെ.രഘുനാഥന്റെ പുല്ലാങ്കുഴൽ കച്ചേരി. 19 ന് പലക്കാട് ചെമ്പൈ സംഗീത കോളേജ് പ്രൊഫ ബൈജു.എൻ.രജിത് അവതരിപ്പിക്കുന്ന വീണ കച്ചേരി. 20ന് തൃശൂർ വി.ആർ.ദിലീപ് കുമാറിന്റെ സംഗീതകച്ചേരി. 21ന് ടി.എച്ച്.സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന വയലിൻ കച്ചേരി. 22 ന് കുഴൽമന്ദം ജി.രാമകൃഷ്ണന്റെ വാദ്യസംഗമം. 23 ന് തൃകാർത്തിക വിളക്ക്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ അഖണ്ഡനാമജപം. 6.30ന് എം.കെ.ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി. പത്രസമ്മേളനത്തിൽ ഇളയിടത്ത് വേണുഗോപാൽ, അനിൽ ചെട്ടി മടം, പ്രമോദ് തുന്നോത്ത് തുടങ്ങിയവർ പങ്കെടുത്തു.

