കൊല്ലം മത്സ്യ മാർക്കറ്റ് സ്ഥലം നഗരസഭ ഏറ്റെടുത്തു

കൊയിലാണ്ടി : കൊല്ലം മത്സ്യമാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം നിർമ്മിക്കുന്ന നിർദ്ദിഷ്ട സ്ഥലത്തിന്റെ രേഖകൾ നഗരസഭ ഏറ്റുവാങ്ങി. കൊല്ലത്ത് റെയിൽവെ ഗെയിറ്റിന് സമീപം നടന്ന ചടങ്ങ് കൊയിലാണ്ടി എം എൽ. എ. കെ. ദാസൻ ഉദ്ഘാടം ചെയ്തു. നഗസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.
അരിക്കുളം സ്വദേശിയായ ഹുസൈൻ എന്നവരുടെ കൈവശമുള്ള 1 കോടി 60 ലക്ഷം രൂപ വിലവരുന്ന 40 സെന്റ് സ്ഥലത്തിന്റെ രേഖകളാണ് എം. എൽ. എ.യും, ചെയർമാനും ചടങ്ങിൽ ഏറ്റുവാങ്ങിയത്.

നഗസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. കെ. ഭാസ്ക്കരൻ, വി. സുന്ദരൻ, ദിവ്യ ശെൽവരരാജ്, കൗൺസിലർമാരായ അഡ്വ: കെ. വിജയൻ, വി. പി. ഇബ്രാഹിംകുട്ടി, കെ. വി. സുരേഷ്, മുൻ നഗരസഭാ ചെയർപേഴ്സൺ കെ. ശാന്ത, വൈസ് ചെയർമാൻ ടി. കെ. ചന്ദ്രൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, എം. പത്മനാഭൻ, പി. കെ. വിശ്വനാഥൻ, കെ. എം. നജീബ്, ചോയ്യാട്ടിൽ ഗോപാലൻ മാസ്റ്റർ, നഗരസഭാ സൂപ്രണ്ട് വി. പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

നഗരസഭാ വൈസ് ചെയർപേഴ്സൺ വി. കെ. പത്മിനി സ്വാഗതവും, മുൻസിപ്പൽ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ നന്ദിയും പറഞ്ഞു.

