കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പറക്കുളം സ്വദേശി സുനില്‍കുമാര്‍ (23) ഭാര്യ ശാന്തിനി(19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൊല്ലം പോര്‍ട്ടിന് സമീപമാണ് മൃതദേഹം അടിഞ്ഞത്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ഞായറാഴ്ച വൈകീട്ടാണ് ഇവരെ കൊല്ലം ബീച്ചിനുസമീപത്തെ കടലില്‍ കാണാതായത്. സുനില്‍കുമാറിന്‍റെ സഹോദരഭാര്യയുടെ ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പെരുമണിലേക്ക് പോയതായിരുന്നു ഇരുവരും. വിവാഹം കഴിഞ്ഞ് വൈകീട്ടോടെയാണ് കൊല്ലം ബീച്ചിലെത്തിയത്. സഹോദരനും മറ്റു ബന്ധുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കാല്‍ നനയ്ക്കാനിറങ്ങിയ ശാന്തിനി തിരയില്‍പ്പെടുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണ് സുനില്‍കുമാറും തിരയില്‍പ്പെട്ടത്.

