കൊല്ലം പിഷാരികാവ് ദേവസ്വം അയ്യപ്പസേവാ കേന്ദ്രത്തിന്റെ സേവന പ്രവർത്തനം ഇന്ന് സമാപിക്കും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം അയ്യപ്പസേവാകേന്ദ്രത്തിന്റെ സേവന പ്രവർത്തനം ഇന്ന് സമാപിക്കും. 61 ദിവസമായി കൊല്ലംചിറയ്ക്ക് സമീപം ദേവസ്വംസ്ഥലത്ത് 24 മണിക്കൂറും സൗജന്യമായി ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനം, ശൗചാലയ സൗകര്യം, വിരിവെക്കാനുള്ള സൗകര്യം, മെഡിക്കല്‍ സൗകര്യം എന്നിവ ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നു. ഈ ദിവസങ്ങളിലായി ആയിരക്കണക്കിന് സ്വാമിമാരാണ് സേവാകേന്ദ്രത്തിലെത്തിയത്. സമാപനത്തിന്റെ ഉദ്ഘാടനം വൈകീട്ട് നാലിന് കെ.ദാസന്‍ എം.എല്‍.എ. നിർവ്വഹിക്കും. ദേവസ്വം ചെയര്‍മാന്‍ ഇളയിടത്ത് ബാലകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിക്കും. 11ന് ശബരിമല മുന്‍ മേല്‍ശാന്തി പെരികമന ശങ്കരനാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും.
