കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ആരംഭിച്ചു

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ആരംഭിച്ചു. ഹാഫിള് ഹുസൈൻ ബാഫഖി മഖാം പരിസരത്ത് പതാക ഉയർത്തി. വൈകിട്ട് നടന്ന ചടങ്ങിൽ ഹുസൈൻ ഫൈസി അദ്ധ്യക്ഷനായി . കൊല്ലം നാഇബ് ഖാസി ഹാഫിള് സബ്റത്ത് റഹ്മാനി പ്രഭാഷണ പരിപാടി ഉൽഘാടനം ചെയ്തു.
മഹല്ല് പ്രസിഡണ്ട് സിദ്ധീക്ക് കൂട്ടുംമുഖം, മൊയ്തു ഹാജി മൊകേരി, സുഹൈൽ ഹൈതമി, അബ്ദു റഷീദ് ദാരിമി പാറപ്പള്ളി, സാദിഖ് പാലോളി, അസ്സയിനാർ കിള്ളവയൽ, എ.കെ.സി.മുഹമ്മദ്, ഗഫൂർ പാറപ്പള്ളി, അൻസാർ കൊല്ലം എന്നിവർ സംസാരിച്ചു.

തമീമുൽ അൻസാരി ദഅവ കോളേജ് കെട്ടിട നിർമ്മാണ ഫണ്ട് എ.ടി.ഇസ്മായിൽ നിന്നും ഏറ്റ് വാങ്ങി ഹാഫിള് ഹുസൈൻ ബാഫഖി ഉൽഘാടനം ചെയ്തു.
Advertisements

