കൊല്ലം പാറപ്പള്ളി ഉറൂസ് നടത്തി

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി ഉറൂസ് നടത്തി. കൊല്ലം ഖാസി അബ്ദുല്‍കരിം ദാരിമി പതാക ഉയര്‍ത്തി. റാശിദ് ഗസ്സാലി, സക്കരിയ്യാ ഫൈസി, സാലിഹ് ഫൈസി എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ദിക്ര് ദുആ മജ്ലിസിന് നേതൃത്വം നല്കി.
