KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ചത് ആരെന്ന് വ്യക്തമാക്കണo: വി എസ്

തിരുവനന്തപുരം> കൊല്ലം ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയത് ആരെന്ന് ബന്ധ പ്പട്ടവര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യ പ്പട്ടു.

ആദ്യം അനുമതി നല്‍കാതിരുന്ന പോലീസ്, രണ്ടുദിവസം കഴിയുമ്പോള്‍ അനുമതി നല്‍കി എന്നാണ് ജില്ലാ കലക്ടര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇങ്ങനെ അനുമതി നല്‍കാന്‍ തങ്ങളെ പ്രേരി പ്പിച്ചത് ആരാണെന്ന് പോലീസ് അധികൃതര്‍ തുറന്നു പറയണം. ജില്ലാ കലക്ടര്‍ നിരോധിച്ച വെടിക്കെട്ട് ഉന്നത രാഷ്ട്രീയ–ഭരണ നേതൃത്വങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് നടത്തിയതെന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ സംശയങ്ങളും ആരോപണങ്ങളുമുണ്ട്.

ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടലും ആരോപിക്ക പ്പടുന്നുണ്ട്.  ഇതെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടിയിരിക്കുന്നു. സാധാരണ വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ മാരക ശക്തിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചതായും പറയുന്നുണ്ട്്.  ഈ പശ്ചാത്തലത്തില്‍ ഈവക കാര്യങ്ങളുടെ നിജസ്ഥിതി തെളിയിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ അന്വേഷണമാണ് അഭികാമ്യം. അതിനാവശ്യമായ നടപടികള്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു

Advertisements

 

Share news