കൊല്ലം ചിറയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കൊയിലാണ്ടി: പിഷാരികാവ് ദേവസ്വം അധീനതയിലുളള കൊല്ലം ചിറയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മണ്ണാര്‍ക്കാടില്‍ നിന്നെത്തിച്ച 5000 മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ട്രസ്റ്റിബോര്‍ഡ് ചെയര്മാന് പി.നാരായണന് കുട്ടി നായര്‍, എക്സിക്യുട്ടിവ് ഓഫീസര്‍ യു.വി.കുമാരന്, മേല്‍ശാന്തി എന്‍.നാരായണന് മൂസത്, പ്രമോദ് തുന്നോത്ത്, ടി.കെ.രാജേഷ്, മാനേജര്‍ എം.എം.രാജന് തുടങ്ങിയവര്‍ മല്‍സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് നേതൃത്വം നല്കി.
