കൊരയങ്ങാട് തെരു മഹാഗണപതി – ഭഗവതി ക്ഷേത്രത്തിൽ വലിയ വട്ടളം ഗുരുതി മഹോൽസവം

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയ വട്ടളം ഗുരുതി മഹോൽസവം ഫിബ്രവരി 1, 2, 3 തിയ്യതികളിൽ നടത്തുന്നു. ക്ഷേത്രം തന്ത്രി നരിക്കിനി ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെയും, ക്ഷേത്രം മേൽശാന്തി മൂടുമന കിഴക്കെ ഇല്ലം നാഗരാജ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ് തുടക്കം കുറിക്കുക.
ഫിബ്രവരി 1 ന് കാലത്ത് മഹാഗണപതിഹോമം, വൈകിട്ട് ദീപാരാധന, വിളക്ക്. 2 ന്, കാലത്ത് സരസ്വതി ഹോമം, വൈകീട്ട് ദീപാരാധന, 6.30ന് കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ പരിശീലനം പൂർത്തിയാക്കിയ ബാലിക മാരടക്കമുള്ള നാൽപതംഗ വാദ്യ വിദ്യാർത്ഥികളുടെ ചെണ്ടമേള അരങ്ങേറ്റം, രാത്രി .10.30ന് ഗണപതി ക്ഷേത്രത്തിൽ നിന്നും ഭഗവതി ക്ഷേത്രത്തിലെക്ക് പാണ്ടിമേള സമേതം വില്ലെഴുന്നള്ളിപ്പ്, 3 ന് കാലത്ത് 8 മുതൽ 10 വരെ തുലാഭാരം, ഉച്ചയ്ക്ക് 12.30 ഗുരുതി തർപ്പണത്തോടെ സമാപിക്കും.

