കൊരയങ്ങാട് ഗണപതി ക്ഷേത്രത്തിൽ കർപ്പൂരാരാധന ആഘോഷിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ കർപ്പൂരാരാധന ആഘോഷിച്ചു. പഴയ തെരു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഭഗവതി ക്ഷേത്രം ചുറ്റി മഹാഗണപതി ക്ഷേത്രത്തിൽ സമാപിച്ചു. താലപ്പൊലിയും കൊരയങ്ങാട് വാദ്യസംഘത്തിന്റെ ചെണ്ടമേളവും എഴുന്നള്ളിപ്പിന് മാറ്റുകൂട്ടി. അയ്യപ്പൻമാരുടെ ശരണം വിളികൾ ഭക്തി സാന്ദ്രമാക്കി.
