കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഹരിത കേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ വെളിയണ്ണൂർ ചല്ലികാർഷിക പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ ഒറ്റക്കണ്ടം പ്രദേശത്ത് കൃഷിയിറക്കിയ 70 ഏക്കർ തരിശുഭൂമിയിലെ കൊയ്ത്തുൽസവം നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ കെ.എം.ജയ.അദ്ധ്യക്ഷയായിരുന്നു.
കെ.പി.പ്രഭാകരൻ, കെ.പി.ദാമോദരൻ, ടി.ഇ. ബാബു, ടി.ശ്രീധരൻ, പി.എം. ഷാജി, മുരളീധരൻ നടേരി എന്നിവർ നേതൃത്വം നൽകി.

