കൊയിലാണ്ടി SNDP കോളജിൽ കാർഗിൽ വിജയദിനം ആചരിച്ചു

കൊയിലാണ്ടി ആർ. എസ്.എം എസ്.എൻ.ഡി.പി കോളജ് എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. റിട്ടയേർഡ് ക്യാപ്റ്റൻ എ.കെ ലക്ഷ്മണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ മനു പി, അധ്യാപകരായ ജി. അനിത , എ.എം. അബ്ദുൽ സലാം, എൻ.സി.സി കേഡറ്റുകളായ ആദർശ് ഗോപി, നന്ദന കൃഷ്ണ, ശ്രീനിസ എന്നിവർ സംസാരിച്ചു.

