KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹാർബർ: കബീർ സലാല മന്ത്രി സജി ചെറിയാന് നിവേദനം കൈമാറി

തിരുവനന്തപുരം: കൊയിലാണ്ടി ഹാർബറിൽ അടിസ്ഥാന സൗകര്യങ്ങൾ ഓരുക്കാൻ കബീർ സലാലയുടെ നേതൃത്വത്തിലുള്ള സംഘം തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം കൊടുത്തു. ഹാർബറിൻറ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹാർബർ മാനേജ്മെന്റ് സൊസൈറ്റിക്ക് ആവശ്യമായ അധികാര കൈമാറ്റം ഇതുവരെ നടന്നിട്ടില്ല. ഹാർബറിൽ സൊസൈറ്റിക്ക് ഒരു ആസ്ഥാനം പോലും ഉണ്ടായിട്ടും അനുവദിച്ചില്ല. കോവിഡ് കാലത്ത് എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ജനപ്രതിനിധികൾ അടങ്ങിയ സമിതിക്ക് ആസ്ഥാനമില്ലാത്തതിനാൽ വലിയ പ്രയാസത്തിലാണ. കൊയിലാണ്ടി ഹാർബറിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾക്ക് ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും ഏഷ്യയിലെ ഏറ്റവും വലിയഹാർബറായ കൊയിലാണ്ടിയിലേക്ക് മന്ത്രിയെ ക്ഷണിച്ചിരിക്കുകയുമാണ് ലോക കേരള സഭ അംഗവും ജനതാദൾ നേതാവുമായ കബീർ സലാലയുടെയും അഡ്വ. സൂര്യ നാരായണന്റെയും നേതൃത്വത്തിലുള്ള സംഘം. ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഇവർക്ക് ഉറപ്പ് നൽകി

  • 1 ) ഹാർബറിൽ നിരവധി തവണ കളവുകൾ നടക്കുന്നതിനാൽ സി.സി.ടി.വി സൗകര്യം അടിയന്തരമായി ഏർപ്പെടുത്തണം. കൂടാതെ പോലീസ്ട്ട് പോസ്റ്റ് ഉണ്ടാവണം ,
  • 2 ) നിലവിലുളളകെട്ടിടങ്ങൾ അടിയന്തിരമായി റീ ടെണ്ടർ നടത്തിസർക്കാ റിനുള്ള സാമ്പത്തിക നഷ്ടം നികത്തണം .
  • 3 ) അഴിമുഖത്തും ഹാർബറിലുംവളളങ്ങളുടെയും ബോട്ടുകളുടെയും അടി ഭാഗംതട്ടുന്നതിനാൽ വലിയ അപകടസാധ്യതയുള്ളതിനാൽ അടിയന്തിര മായിഡഡ്ജിംഗ് നടത്തണം .
  • 4 ) ഹാർബറിൽകൂടുതൽ ജെട്ടികൾ നിർമ്മിക്കണം . കൂടുതൽ സ്ഥലങ്ങ ളിൽതോണികൾക്ക് കെട്ടിയിടാൻ സൗകര്യമുളള പ്ലാറ്റ്ഫോം നിർമ്മിക്ക ണം , ) മറൈൻ പോലീസിന് ഹാർബറിനകത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുളള ചുമതല നൽകണം .
  • 6 ) ഹാർബറിലെചെറുകിട കച്ചവട കമ്മീഷൻ ഏജന്റുമാർക്ക് ആവശ്യത്തിന് റൂമുകൾ ലഭിക്കാത്തതിനാൽ നിലവിലുള്ള കെട്ടിടത്തിന് പിറകിൽ കുടു തൽ റൂമുകൾ നിർമ്മിക്കണം .
  • 7 ) ഹാർബറിൽതൊഴിലാളികൾക്ക് വിശ്രമകേന്ദ് സൗകര്യം ഉണ്ടാവണം
  • 8 ) തീരത്തുനിന്നും മാറിഅകലെ പ്രവർത്തിക്കുന്ന ഓഫീസുകൾ ഫിഷറീസ് / ഹാർബർ ) ഹാർബറിനകത്തുംലാന്റിംഗ്ദസെന്ററിലുമു ളളകെട്ടിടങ്ങളിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് സൗകര്യപദ് മായസ്ഥലത്തേക്ക് മാറ്റണം .
  • 9 ) കൊയിലാണ്ടിയിൽ മത്സ്യ ഇറക്കുമതിക്ക് അനുയോജ്യമായി പൊതുമത്സ്യമാർക്കറ്റില്ല . ഈ ആവശ്യത്തിന് ഇപ്പോൾ ഫിഷ്ടാന്റിംഗ് സെന്റർ ഉപയോഗിക്കുകയാണ്. ഇപ്പോൾ ഹാർബർ മാനേജ്മെന്റ് സൊസൈറ്റി വളണ്ടിയർമാരെവെച്ച് കോവിഡ് പാട്ടോകോൾ പാലിച്ച് നല്ലനിലയിൽ നടത്തുകയാണ് ഇതു നവീകരിച്ച് പൊതുമത്സ്യമാർക്കറ്റ് ആയി മാറ്റാനും ഹാർബർ മാനേജ്മെന്റ് സൊസൈറ്റിക്ക് കീഴിൽ നിലനിർത്താനും നടപടി സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *