കൊയിലാണ്ടി ഹാർബറിന്റെ നിർമ്മാണ പ്രവൃത്തി തടഞ്ഞു

കൊയിലാണ്ടി: ഹാർബർ വികസന സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹാർബറിന്റെ നിർമ്മാണ പ്രവൃത്തി തടഞ്ഞു. നിർമ്മാണ പ്രവൃത്തിയിൽ ക്രമക്കേട് ചൂണ്ടികാണിച്ചു കൊണ്ട് നേരത്തെ രണ്ടുതവണ ഹാർബർ എഞ്ചിനീറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്ക് സമിതി കത്ത് നൽകിയിരുന്നു. എന്നാൽ നാളിതുവരെയായിട്ടും ഇക്കാര്യത്തിൽ സംയുക്ത സമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയോ പരിഹാരമാർഗ്ഗങ്ങൾ തേടുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പ്രവൃത്തി തടഞ്ഞത്. പ്രശ്നത്തിൽ തുടർനടപടി ഇല്ലാത്ത പക്ഷം കൂടുതൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
വി.എം.രാജീവൻ, സി.പി.റഹീം, പി.പി.പുരുഷോത്തമൻ, കെ.രാജൻ, കെ.പി.മനോജ്, വി.കെ.രാജൻ, ടി.പി.സുരേന്ദ്രൻ, എം.വി.ബാബുരാജ് എന്നിവർ നേതൃത്വം നൽകി.

