കൊയിലാണ്ടി കോ- ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിനെച്ചൊല്ലി യു.ഡി.എ ഫിൽ പൊട്ടിതെറി
കൊയിലാണ്ടി: കൊയിലാണ്ടി കോ- ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിനെച്ചൊല്ലി യു.ഡി.എ ഫിൽ പൊട്ടിതെറി. മുസ്ലീം ലീഗിന്റെ രണ്ട് പ്രതിനിധികളും, കോൺഗ്രസ്സ് വിമതരുമാണ് പത്രിക നൽകിയത്. കഴിഞ്ഞ 40 വർഷമായി യു.ഡി.എഫ് ആണ് ബാങ്ക് ഭരിക്കുന്നത്. 11 സീറ്റിൽ 10 സീറ്റ് കോൺഗ്രസ്സും ഒരു സീറ്റ് മുസ്ലീം ലീഗുമാണ് ഭരണം നടത്തുന്നത്. എന്നാൽ ഇത്തവണ രണ്ട് സീറ്റാണ് ലീഗ് അവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ എല്ലാവർഷവും ഒരു സീറ്റ് അധികം ലീഗ് ചോദിക്കാറുണ്ടെങ്കിലും, അടുത്ത തവണ എടുക്കാം എന്ന നിലപാടായിരുന്നു കോൺഗ്രസ്സിന്റത്.
എന്നാൽ ഇത് ഇനിഅനുവദിക്കില്ലെന്നാണ് ലീഗ് പറയുന്നത്. രണ്ട് സീറ്റ് നിർബന്ധമായും വേണമെന്നാണ് ലീഗിന്റെ പിടിവാശി എന്നാൽ നിലവിലുള്ള രീതിയിൽ മുന്നോട്ടു പോവാം എന്നാണ് കോൺഗ്രസ്സിന്റെ തീരുമാനം ഇതനുസരിച്ച് 10 സീറ്റിൽ കോൺഗ്രസ്സ് നോമിനേഷൻ നൽകിയിരിക്കുകയാണ്. ഒരു സീറ്റ് ലീഗിനു ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാൽ രണ്ട് സീറ്റിൽ ലീഗും പത്രിക നൽകി.

എന്നാൽ കോൺഗ്രസിലെ നിലവിലെ ആളുകളെ മാറ്റി പുതിയവർക്ക് അവസരം നൽകണമന്നാവശ്യപ്പെട്ട് നാല് കോൺഗ്രസ് വിമതരും പത്രിക നൽകിയിരിക്കുകയാണ്. ഒരേ ആളുകൾ തന്നെ വർഷങ്ങളായി ബാങ്ക് ഭരണസമിതിയിൽ തന്നെ ഇരിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായാണ് 4 പേർ പത്രിക നൽകിയത്. ഇത് കോൺഗ്രസ്സിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

എൻ. പുഷ്പരാജ്, കുഞ്ഞികൃഷ്ണൻ പെരുവെട്ടൂർ, വായനാരി സോമൻ, പത്മനാഭൻ തുടങ്ങിയ വിമതന്മാരാണ് പത്രിക നൽകിയത്. എന്നാൽ ലീഗിന് രണ്ട് സീറ്റ് നൽകിയില്ലെങ്കിൽ മൽസരത്തിൽ നിന്നും പിൻമാറുമെന്നും പിന്നീട് മുന്നണി സംവിധാനം തുടരണമോ എന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുമിച്ചു മൽസരിക്കണമോ എന്നും ലീഗ് തീരുുമാനിക്കുമെന്നാണ് ലീഗ് വൃത്തങ്ങൾ പറയുന്നത്.




