KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്വദേശി സി.ടി. അനിൽ കുമാറിന് നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം

കൊയിലാണ്ടിയിൽ നാടിന് അഭിമാനമായി ഗോവയിൽ വച്ച് നടന്ന നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി കൊയിലാണ്ടി സ്വദേശി അനിൽ കുമാർ സി.ടി. കൊയിലാണ്ടി ഏയ്ഞ്ചൽ സ്കൂൾ ഓഫ് ഡാൻസ് മ്യൂസിക്, എവർ ഫിറ്റ് ഫൈറ്റ് ക്ലബിന്റെയും സ്ഥാപകനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 25 വർഷമായ് മാർഷ്യൽ ആട്സ് രംഗത്ത് പ്രവർത്തിക്കുന്നു. ഷോട്ടോകാൻ കരാത്തയിൽ IV Dan ബ്ലാക്ക് ബൽറ്റാണ് അനിൽ കുമാർ. കൊയിലാണ്ടി വിയ്യൂർ സ്വദേശിയാണ്.

ഇന്ത്യ നാഷണൽ സീനിയർ & മാസ്റ്റേഴ്സ് കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പ് -2021 മൾട്ടിപർപ്പസ് ഇൻഡോർ ഹാളിൽ, ദയാനന്ദ് ബന്ദോദ്കർ ക്രിഡാ സങ്കൂൾ, പെഡെം, ഗോവയിലെ മാപ്പുസയിൽ വെച്ചായിരുന്നു മത്സരം.കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 31 -ലധികം സംസ്ഥാനങ്ങളിൽനിന്നും സായുധസേനകളിൽനിന്നും ഏകദേശം 1500 (പുരുഷന്മാരും സ്ത്രീകളും) മത്സരത്തില് പങ്കെടുത്തിട്ടുണ്ട്. ഈ ദേശീയ ചാമ്പ്യൻഷിപ്പ് 2022 മാർച്ച് മാസത്തിൽ ബാങ്കോക്ക്-തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ ഇൻഡോർ ആയോധന കലകളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പാണെന്ന് സംഘാടകർ.
Share news

Leave a Reply

Your email address will not be published. Required fields are marked *