കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കൾ തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു

സേലം: തമിഴ്‌നാട്ടിൽ സേലത്ത് ഇന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കൊയിലാണ്ടി സ്വദേശി ബീച്ച് റോഡിൽ അമ്മട്ടിയുടെ മകൻ റാസൽ അലി (22), കൊല്ലം സ്വദേശി തറമ്മലകത്ത് അബ്ദുൽ റഹ്മാന്റെ മകൻ ആദിൽ (22) എന്നിവരാണ് മരിച്ചത്.
സേലത്ത് നിന്ന് പുതുച്ചേരിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം തമിഴ്‌നാട് പോലീസിന്റെ നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

