കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാലറിയിലെക്ക് വളർന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റി

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിലെ മരക്കൊമ്പുകൾ മുറിച്ചു മാറ്റി. സ്റ്റേഡിയത്തിലെ ഗാലറിയിലെക്ക് വളർന്ന മരക്കൊമ്പുകൾ കായിക പ്രേമികളുടെ അഭ്യർത്ഥന മാനിച്ച് കൊയിലാണ്ടി അഗ്നി രക്ഷാ സേന മുറിച്ചു മാറ്റി. ഗാലറിയിലെക്കും, ഗ്രൗണ്ടിലെക്കും പടർന്ന് പന്തലിച്ച മരക്കൊമ്പുകൾ കായിക താരങ്ങൾക്ക് പരിശീലനത്തിന് തടസ്സമായിരുന്നു ഇന്നു രാവിലെയാണ് കൊമ്പുകൾ മുറിച്ചുമാറ്റിയത്.

