കൊയിലാണ്ടി വി.എച്ച്.എസ്.സി. അക്കാദമിക് ബ്ലോക്ക് ശിലാസ്ഥാപനം മന്ത്രി സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു

കൊയിലാണ്ടി: കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ വികസന മിഷൻ ഭാഗമായി ഹയർസെക്കണ്ടി ഡയറക്ടറേറ്റ് അനുവദിച്ച 1 കോടി 47 ലക്ഷം രൂപ ചിലവഴിച്ച് കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് വേണ്ടി നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. സ്‌കൂൾ അംഗണത്തിൽ നടന്ന പരപിപാടിയിൽ കെ. ദാസൻ എം. എൽ. എ. അദ്ധ്യക്ഷത വഹിച്ചു.
നേരത്തെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ മുത്തുക്കുടകളുടെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ ഉത്സവച്ഛായ പകർന്ന അന്തരീക്ഷത്തിൽ മന്ത്രിയെ വേദിയിലേക്ക് സ്വാകരിച്ചാനയിച്ചു

ചടങ്ങിൽ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ജേതാവായ എ. സുബാഷ് കുമാർ, മികച്ച എൻ. എസ്. എസ്. വളണ്ടിയർ സാന്ദ്രമോൾ എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ റിപ്പോർട്ടവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, വി. പി. ഇബ്രാഹിം കുട്ടി, കെ. വി. സുരേഷ്, VHSC അസി. ഡയറക്ടർ സെൽവമണി, ടി. കെ. ചന്ദ്രൻ, ഇ. എസ്. രാജൻ, ഇ. രാജൻ, സി. സത്യചന്ദ്രൻ, ടി. കെ. രാധാകൃഷ്ണൻ, എ.ഇ.ഒ. ജവഹർ മനോഹർ, സി. ജയരാജ്, വാസു സി. കെ, എൻ. വി. വത്സൻ മാസ്റ്റർ, യു. കെ. ചന്ദ്രൻ, അഡ്വ: പി. പ്രാശാന്ത്, എം.ജി. ബൽരാജ്. തുടങ്ങിയവർ സംസാരിച്ചു. പി. വത്സല സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പി. വത്സല സ്വാഗതം പറഞ്ഞു.

