കൊയിലാണ്ടി വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം മാര്‍ച്ച് രണ്ടുമുതല്‍

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം മാര്‍ച്ച് രണ്ടു മുതല്‍ ഏഴുവരെ ആഘോഷിക്കും.
- രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയേറ്റം. തുടര്‍ന്ന് സമൂഹ സദ്യ, രാത്രി ഏഴിന് മുളയന്‍കാവ് അഭിജിത്തിന്റെ തായമ്പക, എട്ട് മണിക്ക് നാടകം-ആദ്യാക്ഷരം.
- മൂന്നിന് രാത്രി ഏഴ് മണിക്ക് ശുകപുരം ദിലീപ്, കാഞ്ഞിലശ്ശേരി വിനോദ് എന്നിവരുടെ ഇരട്ടത്തായമ്പക, എട്ട് മണിക്ക് കളരിപ്പയറ്റ്, കോമരം കൂടിയ വിളക്ക്.
- നാലിന് രാത്രി ഏഴ് മണിക്ക് സദനം സുരേഷിന്റെ തായമ്പക, എട്ട് മണിക്ക് ഗാനമേള. രാത്രി 11 മണിക്ക് മുല്ലക്കാന്‍പാട്ടിന് എഴുന്നള്ളത്ത്, തേങ്ങയേറും പാട്ടും.
- അഞ്ചിന് രാത്രി എട്ട് മണിക്ക് കോട്ടക്കല്‍ ഉണ്ണികൃഷ്ണന്റെ തായമ്പക, നൃത്ത പരിപാടി.
- ആറിന് രാവിലെ ഭക്തി ഗാനാമൃതം, നാലു മണിക്ക് ഭഗവതിത്തിറ, പൊതുജന വരവ്, തണ്ടാന്‍വരവ്, താലപ്പൊലി, നട്ടത്തിറ.
- ആറിന് രാത്രി എട്ട് മണിക്ക് ഗാനമേള.
- ഏഴിന് രാത്രി 7.30-ന് ആറാട്ടിന് എഴുന്നള്ളത്ത്, പാണ്ടിമേളം, 12 മണിക്ക് വാളകം കൂടല്‍.
