കൊയിലാണ്ടി റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ
കൊയിലാണ്ടി: റോട്ടറി ക്ലബ് ഓഫ് ഇന്ത്യ കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡണ്ട് മേജർ ശിവദാസൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഗൂഗിൾ മീറ്റിംഗിൽ ചേർന്ന് യോഗത്തിൽ ഡോക്ടർ സേതു ശിവശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു. ജൈജു ആർ ബാബു കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റൻ്റ് ഗവർണർ ഷംസുദ്ദീൻ ആശംസകൾ നേർന്ന് സംസാരിച്ചു. പുതിയ ഭാരവാഹികളായി ജൈജു ആർ ബാബു (പ്രസിഡണ്ട്), ജിജോയ് സി. സി. (സെക്രട്ടറി), ചന്ദ്രശേഖരൻ ടി കെ (ട്രഷറർ) എന്നിർ ഉൾപ്പെടെ 12 അംഗം ഭരണസമിയെയും തെരഞ്ഞെടുത്തു. മുഴുവൻ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

